Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:41 AM IST Updated On
date_range 3 April 2022 5:41 AM ISTതിരിച്ചുവന്ന പ്രവാസികളുടെ ക്ഷേമത്തിനായി പ്രവാസി ലീഗ് ക്ഷേമസഭകൾ രൂപവത്കരിക്കും
text_fieldsbookmark_border
കോഴിക്കോട്: തിരിച്ചുവന്ന പ്രവാസികളുടെ ക്ഷേമത്തിനും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും പ്രാദേശികതലത്തിൽ പ്രവാസി ക്ഷേമസഭകൾ രൂപവത്കരിക്കാൻ പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. പ്രഥമ ഘട്ടത്തിൽ കുടുംബശ്രീ അയൽക്കൂട്ടം മോഡലിൽ 300 പ്രവാസി സഭകളാണ് രൂപവത്കരിക്കുക. തിരിച്ചുവന്ന പ്രവാസികൾക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് മൈക്രോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും യോഗം തീരുമാനിച്ചു. കോഴിക്കോട് ലീഗ് സെന്ററിൽ ചേർന്ന സംസ്ഥാന കൗൺസിൽ മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story