Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:40 AM IST Updated On
date_range 3 April 2022 5:40 AM ISTഫ്രാൻസിസ് റോഡിലെ ഓട പുതുക്കിപ്പണിയണം
text_fieldsbookmark_border
കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ ഓട പുതുക്കിപ്പണിത് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 'പുത്ര' റസിഡന്റ്സ് അസോസിയേഷൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. 20 വർഷമായി ഡ്രെയ്നേജ് വൃത്തിയാക്കിയിട്ടെന്ന് നിവേദനത്തിൽ പറഞ്ഞു. ചെറിയ മഴ പെയ്താൽ പോലും ഫ്രാൻസിസ് റോഡ്, മാർക്കറ്റ് റോഡ്, ഇടിയങ്ങര റോഡ് എന്നിവിടങ്ങളിൽ അഴുക്കുചാൽ നിറഞ്ഞ് വെള്ളക്കെട്ട് പതിവാണ്. അറവുമാലിന്യമടക്കമുള്ള വെള്ളം കെട്ടി നിൽക്കുന്നതുകാരണം പരിസരത്തെ പള്ളികളിലെയും വീടുകളിലെയും കിണറുകളും കുളങ്ങളും മലിനമാവുന്നു. അഴുക്കുചാൽ കൊതുകുവളർത്ത് കേന്ദ്രമായിരിക്കുകയാണ്. സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞു. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എം.എം ഹയർ സെക്കൻഡറി സ്കൂൾ , ഫ്രാൻസിസ് റോഡ് എ.എൽ.പി സ്കൂൾ, കുണ്ടുങ്ങൽ ഗവ. ജി.യു.പി സ്കൂൾ, പരപ്പിൽ ജി.എൽ.പി സ്കൂൾ , സിയസ്കൊ ഐ.ടി.സി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നടപ്പാതയിൽ കൂടി നടന്നുപോകാൻ പറ്റുന്നില്ല. പൊട്ടിയ സ്ലാബിൽ കാൽ കുടുങ്ങി സ്തീകളുടെയും കുട്ടികളുടേതുമടക്കം അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. കെ. അബ്ദുൽ ലത്തീഫ്, ഡി.വി.റഫീക്ക്, കെ.കുഞ്ഞു, എൻ.റഫീക്ക്, കെ.വി. ഇസ്ഹാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കോഴിക്കോട് കോർപറേഷനും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story