Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:39 AM IST Updated On
date_range 3 April 2022 5:39 AM ISTകായണ്ണയിലെ തെളിനീര് വീണ്ടെടുക്കാൻ നാടിറങ്ങി
text_fieldsbookmark_border
പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ ജലാശയങ്ങൾ വീണ്ടെടുക്കാൻ നാട് ഒറ്റക്കെട്ടായി ഇറങ്ങി. 4000ത്തിലധികം വരുന്ന സന്നദ്ധ പ്രവർത്തകരാണ് 6.5 കിലോമീറ്റർ വരുന്ന ജലാശയത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. ചെറുക്കാട് - കുറ്റിവയൽ - മാട്ടനോട് ജലാശയമാണ് മാലിന്യം നീക്കം ചെയ്ത് വീണ്ടെടുത്തത്. 13 വാർഡുകളിലായി 142 ക്ലസ്റ്ററുകളിലെ സന്നദ്ധപ്രവർത്തകർ 142 ബാച്ചായി അണിനിരന്നു. മണ്ണുമാന്തി യന്ത്രം, മരം മുറിയന്ത്രം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ശുചീകരണം നടന്നത്. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകർ, അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ സന്നദ്ധപ്രവർത്തനത്തിന്റെ ചുമതല നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഈ പ്രവർത്തനത്തിൽ അണിനിരന്നു. നവീകരണ പ്രവർത്തനങ്ങൾ രാവിലെ എട്ടിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചയത്ത് അംഗങ്ങളായ പി.കെ. ഷിജു. ജയപ്രകാശ് കായണ്ണ, പി. സി. ബഷീർ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. ഋഷികേശൻ, കെജ്രിവാൾ. കെ. രമേശൻ, കെ.കെ. ശിവദാസൻ, അബ്ദുൾ സലാം, രാജഗോപാലൻ, എൻ.പി. ഗോപി, അബൂബക്കർ, ബാബു കുതിരോട്ട് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണൻ സ്വാഗതം പറഞ്ഞു. Photo: കായണ്ണയിൽ ജലാശയം ശുചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
