Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:39 AM IST Updated On
date_range 3 April 2022 5:39 AM ISTഅധ്യാപകർ സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കണം -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsbookmark_border
മേപ്പയൂർ: അധ്യാപകർ സമൂഹത്തിന് മാതൃകകളായി പ്രവർത്തിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മേപ്പയൂർ വി.ഇ.എം.യു.പി സ്കൂളിന് പുതുതായി നിർമിക്കുന്ന പ്രീ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം സർവിസിൽനിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഇ.കെ. മുഹമ്മദ് ബഷീർ, കായികാധ്യാപകൻ കെ.കെ. രാമചന്ദ്രൻ എന്നിവർക്ക് സ്കൂൾ പി.ടി.എയും നാട്ടുകാരും നൽകിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ഇ.കെ. റാബിയ, പി.പി. രാധാകൃഷ്ണൻ, ശ്രീനിലയം വിജയൻ, എം.എം. അഷ്റഫ്, സുനിൽ ഓടയിൽ, മധു പുഴ അരികത്ത്, എം.കെ. രാമചന്ദ്രൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ.കെ. മുഹമ്മദ് ബഷീർ, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.കെ. രതീഷ് സ്വാഗതവും രാജേഷ് കുനിയാത്ത് നന്ദിയും പറഞ്ഞു. Photo: മേപ്പയൂർ വി.ഇ.എം. യു.പി സ്കൂളിൽ പുതുതായി നിർമിക്കുന്ന നഴ്സറി ബ്ലോക്കിന്റെ ശിലസ്ഥാപനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
