Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീര പോരാട്ടങ്ങളുടെ...

വീര പോരാട്ടങ്ങളുടെ നിറസ്​മൃതിയിൽ ​കെ.പി.എം.എസ്​ സമ്മേളനം

text_fields
bookmark_border
കോഴിക്കോട്​: നാടുവാഴിത്തത്തിനെതിരെ നടന്ന വീര പോരാട്ടങ്ങളുടെ നിറസ്​മൃതികളായി കോഴിക്കോട്​ കടപ്പുറത്ത്​ നടന്ന പുലയർ മഹാസഭയുടെ സമ്മേളനം. 2020 ഫെബ്രുവരിയിൽ തൃശൂരിൽ ആരംഭിച്ച കെ.പി.എം.എസ്​ സുവർണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനമായിരുന്നു കോഴിക്കോട്ട്​ നടന്നത്​. നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ ആയിരങ്ങൾ സംഘടനയു​ടെ ശക്​തി വിളി​ച്ചോതി. നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ ഗതാഗതം തടസ്സ​പ്പെട്ടു. സമ്മേളനം നടത്താനും വഴിനടക്കാനുമൊന്നും അവകാശം നിഷേധിക്കപ്പെട്ടകാലം പഴങ്കഥയാക്കിയതിന്‍റെ ഓർമകൾ അറബിക്കടലോരത്തിരമ്പി. ഭൂമിയിൽ സമ്മേളനം നടത്താൻ അനുമതി ലഭിക്കാത്തതിന്‍റെ പേരിൽ കായലിൽ വള്ളത്തിൽ സമ്മേളനം നടത്തിയ സമൂഹം നേടിയ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന്​ സമ്മേളനം ആഹ്വാനം ചെയ്തു. വിപ്ലവ പാരമ്പര്യവും പരിഷ്കരണവാഞ്​ഛയുമുള്ള ജനഹൃദയങ്ങളിൽ അമ്പതാണ്ടുകളായി ചൂടും വെളിച്ചവുമായി നിലകൊണ്ട പ്രസ്ഥാനമാണ്​ കെ.പി.എം.എസ്​ എന്ന്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. 51ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച ടാഗോർ സെന്‍റിനറി ഹാളിലെ പി.കെ. ചാത്തൻ മാസ്റ്റർ നഗറിൽ നടക്കും. 10.30ന്​ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്‍റ്​ എൽ. രമേ​ശൻ അധ്യക്ഷത വഹിക്കും. bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story