Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചികിത്സയിലുള്ള യൂത്ത്...

ചികിത്സയിലുള്ള യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

text_fields
bookmark_border
ചികിത്സയിലുള്ള യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
cancel
വടകര: എസ്.ഡി.പി.ഐ-ലീഗ് സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകരെ മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം. കറുകയിൽ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ 27 ലീഗ്-എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ വടകര പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രി വിട്ട് വീട്ടിൽ കഴിയുകയായിരുന്ന രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെയാണ് പൊലീസ് മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതെന്ന് ലീഗ് ആരോപണം. മഹ്ഷൂഖ് തമ്പുരാന്‍കണ്ടി മഹ്ഷൂഖ് (28), ഷഹിന്‍ അല്‍നജാദ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് കെ.കെ. രമ എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല എന്നിവർ സ്റ്റേഷനിലെത്തി പ്രവർത്തകരെ വിട്ടയക്കണമെന്നും മതിയായ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവം ഏറെ നേരം സ്റ്റേഷനിൽ വാക്​ തർക്കത്തിനിടയാക്കുകയും അറസ്റ്റ് ചെയ്തവരെ പൊലീസ് ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്​ധ പരിശോധനക്ക് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കൈക്കും കാലിനുമാണ് രണ്ടു പേർക്കും പരിക്കേറ്റത്. പിന്നീട് ഡിസ്ചാർജ് ചെയ്ത ഇവരെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. എസ്.ഡി.പി.ഐ പൊലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആർ. സിറാജ് അധ്യക്ഷത വഹിച്ചു. വി.കെ. അസീസ്, പ്രഫ. കെ.കെ. മഹമൂദ്, അജിനാസ് എന്നിവർ സംസാരിച്ചു. ചിത്രം പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ ജില്ല ആശുപത്രിയിൽ കെ.കെ. രമ എം.എൽ.എ, പാറക്കൽ അബ്ദുല്ല എന്നിവർ സന്ദർശിക്കുന്നു Saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story