Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രസവ...

പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അതിയാമ്പൂരിലെ കരുണാകരന്‍ -ഗൗരി ദമ്പതികളുടെ മകള്‍ നിഷിതയാണ് (34) ശനിയാഴ്ച രാവിലെ ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ മരിച്ചത്. രാവണേശ്വരം പാണന്തോട്ടെ രജീഷ് രാമചന്ദ്രന്‍റെ ഭാര്യയാണ്. രണ്ടുമാസം മുമ്പാണ് കണ്ണൂര്‍ പയ്യാമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ നിഷിത പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയില്‍ കുഞ്ഞ് മരിക്കുകയും നിഷിത അബോധാവസ്ഥയിലാവുകയും ചെയ്തു. മംഗളൂരു യൂനിറ്റി ആശുപത്രി, പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സക്കുശേഷം ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിഷിതയുടെ ചികിത്സക്കായി അതിയാമ്പൂരില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് ഒറ്റദിവസംകൊണ്ട് ഒരു ലക്ഷം രൂപ ശേഖരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നിഷിതയുടെ ചികിത്സക്കായി സഹായം സ്വരൂപിച്ചുവരുകയായിരുന്നു. എന്നാല്‍, നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കിയാണ് നിഷിത മരിച്ചത്. കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു നിഷിത. ഏക സഹോദരി: നിഷ. nishitha -Nishana shakeebBM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story