Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മരുന്ന് വില വർധന...

'മരുന്ന് വില വർധന പിൻവലിക്കണം'

text_fields
bookmark_border
പേരാമ്പ്ര: കേന്ദ്ര സർക്കാർ എണ്ണൂറോളം ജീവൻരക്ഷ മരുന്നുകൾക്ക് പത്ത് ശതമാനത്തിലേറെ വില വർധിപ്പിച്ച നടപടിയിൽ സീനിയർ സിറ്റിസൺ ഫോറം കോട്ടൂർ യൂനിറ്റ് സമ്മേളനം പ്രതിഷേധിച്ചു. വിലവർധന എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന സംഘടന പ്രവർത്തകരായ സി.എം. അയ്യപ്പൻ, സി.കെ. അച്യുതൻ നായർ, വി.പി. കുഞ്ഞികൃഷ്ണൻ നായർ, പി. കെ. വേലായുധൻ നമ്പ്യാർ, കെ. കുഞ്ഞനന്തൻ മാസ്റ്റർ, കെ.വി. ബാലൻ കിടാവ് എന്നിവരെ ആദരിച്ചു. പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.വി. ബാലൻ കിടാവ് അധ്യക്ഷത വഹിച്ചു. എ. കെ. കുഞ്ഞിചെക്കിണി, അബൂബക്കർ, കെ.വി. ബാലൻ നായർ, ഐ.എം. കുഞ്ഞിക്കണ്ണൻ, പൊന്നൂർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. കെ. ബാലൻ മൂലാട് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story