Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅസറ്റിന്റെ നവജീവനം...

അസറ്റിന്റെ നവജീവനം പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
അസറ്റിന്റെ നവജീവനം പദ്ധതിക്ക്  തുടക്കമായി
cancel
പേരാമ്പ്ര: അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 152 പട്ടികജാതി കോളനികളെയും ഒമ്പതു പട്ടികവർഗ കോളനികളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവനം പദ്ധതിക്ക് തുടക്കമായി. കോളനികളിലെ വിദ്യാഭ്യാസം, ആരോഗ്യം, ഭൗതിക വികസനം എന്നിവ ലക്ഷ്യമിട്ട് മൂന്ന് വർഷക്കാലംകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവനം. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ആസ്റ്റർ മിംസുമായി സഹകരിച്ച് കോളനി നിവാസികളുടെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി തുടർചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി. തുടർചികിത്സ ആവശ്യമുള്ളവർക്ക് മിംസിൽ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ എടച്ചേരിച്ചാൽ കോളനിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ആർ. പി. ഷോഭിഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി, കെ. പ്രദീപൻ, വി.ബി. രാജേഷ്, എ.കെ. ഉമ്മർ, സി. ബാലകൃഷ്ണൻ, ആർ.പി. രവീന്ദ്രൻ, കെ.പി. വേണുഗോപാൽ, എം.കെ. സുരേന്ദ്രൻ, ഇ.സി. ബാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് വൈകുന്നേരം കക്കറമുക്കിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പതിനാലാം വാർഡ് മെംബർ ശ്രീഷ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 5 വരെ അഞ്ച് പഞ്ചായത്തിലെ 10 കോളനികൾ കേന്ദ്രീകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പുകൾ തുടരും. Photo: അസറ്റ് ട്രസ്റ്റിന്റെ മെഡിക്കൽ ക്യാമ്പ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവിത ഉദ്ഘാടനംചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story