Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനങ്ങൾക്ക് വില്ലനായി...

വാഹനങ്ങൾക്ക് വില്ലനായി ഡിവൈഡറുകൾ

text_fields
bookmark_border
വാഹനങ്ങൾക്ക് വില്ലനായി ഡിവൈഡറുകൾ
cancel
കൊയിലാണ്ടി: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ താലൂക്ക് ആശുപത്രിക്കു സമീപം ഡിവൈഡറിൽ തട്ടി ലോറി മറിഞ്ഞു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. മലപ്പുറത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് കപ്പയുമായെത്തിയതായിരുന്നു ലോറി. കഴിഞ്ഞദിവസമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. ഇതിനു മുൻവശം വെച്ച സൈൻ ബോർഡ് ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്നാണ് പറയുന്നത്. നേരത്തേ കോടതിക്കു മുൻവശത്തും ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഇവിടെയും അപകടങ്ങൾ പതിവായിരുന്നു. പടം Koy 5 ഡിവൈഡറിൽ തട്ടി മറിഞ്ഞ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story