Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:43 AM IST Updated On
date_range 2 April 2022 5:43 AM ISTഓമശ്ശേരിയിൽ കലുങ്ക് നിർമിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനും ധാരണ
text_fieldsbookmark_border
കെ.എസ്.ടി.പി പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു ഓമശ്ശേരി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓമശ്ശേരി ടൗണിൽ പുതിയ കലുങ്ക് നിർമിക്കുന്നതിനും ടൗൺ സൗന്ദര്യവത്കരിക്കുന്നതിനും ചേഞ്ച് ഓഫ് സ്കോപ്പിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് ഭരണസമിതി ടൗണിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച കൊടുവള്ളി എം.എൽ.എ ഡോ. എം.കെ. മുനീർ, നിർമാണ ചുമതലയുള്ള കെ.എസ്.ടി.പി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച് ഓമശ്ശേരിയിലെത്തിയ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ധാരണയായത്. പുതിയ കലുങ്ക് നിർമിക്കുന്നതിനും നിലവിലുള്ള ഒരെണ്ണം നവീകരിക്കുന്നതിനും ഓമശ്ശേരി ടൗൺ ഭാഗം കൈവരിയും ഇന്റർലോക്കും ചെയ്ത് സൗന്ദര്യവത്കരിക്കുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് അധികൃതർ തുടക്കംകുറിച്ചു. താഴെ ഓമശ്ശേരിയിൽ പുതിയ ബസ് സ്റ്റോപ് നിർമിക്കുന്നതിനും ഭീഷണിയായി നിൽക്കുന്ന എട്ട് മരങ്ങൾ ലേലത്തിലൂടെ മുറിച്ചുമാറ്റുന്നതിനും തീരുമാനമായിട്ടുണ്ട്. ടൗണിലെ പ്രധാന ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ഡി.പി.ആറിൽ എസ്റ്റിമേറ്റ് ഉണ്ടെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ, വികസന സ്ഥിരം സമിതി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, പഞ്ചായത്തംഗങ്ങളായ കെ. കരുണാകരൻ മാസ്റ്റർ, പി.കെ. ഗംഗാധരൻ, പി. ഇബ്രാഹീം ഹാജി, കെ. ആനന്ദകൃഷ്ണൻ, കെ.എസ്.ടി.പി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ചോറൻ, വിവിധ സംഘടന പ്രതിനിധികളായ പി.പി. കുഞ്ഞായിൻ, യു.കെ. ഹുസൈൻ, എ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ, ശ്രീധന്യ നിർമാണ കമ്പനിയുടെ പ്രോജക്ട് മാനേജർ നരസിംഹൻ, പ്ലാനിങ് എൻജിനീയർ അരുൺ അശോക്, സോഷ്യോളജിസ്റ്റ് പീറ്റർ ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ------------------ ഫോട്ടോ: കെ.എസ്.ടി.പി പ്രതിനിധികൾ ജനപ്രതിനിധികളോടും നാട്ടുകാരോടുമൊപ്പം ഓമശ്ശേരിയിലെ നിർമാണ സ്ഥലങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
