Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:43 AM IST Updated On
date_range 2 April 2022 5:43 AM ISTമദ്റസ ശിലാസ്ഥാപനം നടത്തി
text_fieldsbookmark_border
കുറ്റ്യാടി: പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്റസയുടെ ശിലാസ്ഥാപന കർമം മഹല്ല് ഖാദി എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി നിർവഹിച്ചു. പൊതുയോഗം സി.എം. നൗഫൽ അഹമ്മദ് ഉദ്ഘാടനംചെയ്തു. വി. മുബാറക് അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ സന്ദേശം നൽകി. 1949ലാണ് മദ്റസ സ്ഥാപിതമായത്. വാർഡ് മെംബർ ടി.പി. ആലി, കെ.പി. നൂറുദ്ദീൻ, കെ.പി. കുഞ്ഞമ്മത്, സി.വി. അഷ്റഫ്, അരീക്കര അസീസ്, എൻ.കെ. കുഞ്ഞബ്ദുല്ല, ജമാൽ പാറക്കൽ, പി.കെ. അഷ്റഫ്, വി.കെ. മജീദ്, കിളയിൽ ജമാൽ, കെ.പി. റഷീദ്, എൻ.കെ. ഹമീദ്, വി.കെ. കുഞ്ഞബ്ദുല്ല, വി.കെ. ജലീൽ, ഇ.കെ. അബ്ദുല്ല, ഹാഷിം ഇല്ലത്ത് എന്നിവർ സംസാരിച്ചു. Photo: പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്റസയുടെ ശിലാസ്ഥാപന കർമം മഹല്ല് ഖാദി എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
