Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:32 AM IST Updated On
date_range 2 April 2022 5:32 AM ISTനൂറുനിറങ്ങളിൽ ഗുരുവിന്‍റെ ഓർമ
text_fieldsbookmark_border
കോഴിക്കോട്: കാൻവാസിൽ വിവിധ ഭാവങ്ങളിൽ വർണത്തിൽ കുളിച്ച് ഗുരു നിറഞ്ഞു. പത്മശ്രീ ജേതാവ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷികാചരണ ഭാഗമായി കൊയിലാണ്ടി ചേലിയ കഥകളി വിദ്യാലയമാണ് മിഠായിതെരുവിൽ വേറിട്ട അനുസ്മരണം സംഘടിപ്പിച്ചത്. 40 കലാകാരന്മാർ 40 കാൻവാസുകളിൽ കഥകളി ചിത്രങ്ങളിലൂടെ ഗുരുവിനെ പുനരാവിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ വിവിധ ഭാവങ്ങൾ, വേഷങ്ങൾ, വേഷപ്പകർച്ചകൾ, മറ്റു കഥകളിച്ചിത്രങ്ങളുമൊക്കെയായി കാൻവാസുകളിലുടനീളം ഗുരു നിറഞ്ഞു. ഗുരുവിന്‍റെ സന്തത സഹചാരിയും കഥകളിപ്പാട്ടുകാരനുമായ കലാനിലയം ഹരിയുടെ കഥകളിപ്പദങ്ങൾ ചടങ്ങിന് പൊലിമയേകി. മാർച്ച് 15 മുതൽ ഓർമ എന്ന പേരിൽ തുടങ്ങിയ ചരമവാർഷികാചരണത്തിന്റെ സമാപനം ശനിയാഴ്ച ചേലിയ കഥകളി വിദ്യാലയത്തിൽ നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി എ.കെ. ശശീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മിഠായിതെരുവിൽ ചിത്രവിരുന്ന് ആർട്ടിസ്റ്റ് സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ, എൻ.വി. സദാനന്ദൻ, സുരേഷ് ഉണ്ണി, സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story