Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:32 AM IST Updated On
date_range 2 April 2022 5:32 AM ISTസംസ്ഥാന യൂത്ത് വോളി കോഴിക്കോടും പത്തനംതിട്ടയും ജേതാക്കൾ
text_fieldsbookmark_border
വടകര: സംസ്ഥാന വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ മേപ്പയിൽ ഐ.പി.എം സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് പുരുഷ വനിത വോളിബാൾ സൂപ്പർ സോൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയും വനിത വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജില്ല ജേതാക്കളായത്. വനിതകളുടെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തൃശൂർ ജില്ലയെ പരാജയപ്പെടുത്തി പത്തനംതിട്ട ജില്ല ജേതാക്കളായി. ചാമ്പ്യൻഷിപ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു നിർവഹിച്ചു. സമാപന ചടങ്ങിൽ ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് രാഘവൻ മാണിക്കോത്ത്, കെ. നരേന്ദ്രൻ, എ.ജി.എസ്. മുരളി, ദിലീപ് എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. സി.വി. വിജയൻ സ്വാഗതവും വി.എം. ഷീജിത്ത് നന്ദിയും പറഞ്ഞു. --------------- Saji 2: സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട് ജില്ല ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
