Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:32 AM IST Updated On
date_range 2 April 2022 5:32 AM ISTഎൻ.പി. അബു അനുസ്മരണവും പുരസ്കാരദാനവും
text_fieldsbookmark_border
കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബു അനുസ്മരണം മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അബു സ്മാരക പുരസ്കാരം മുല്ലപ്പള്ളി പി.വി. ഗംഗാധരന് സമ്മാനിച്ചു. പാലക്കണ്ടി മൊയ്തീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. രാധാകൃഷ്ണൻ പ്രശസ്തിപത്രം വായിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ പ്രശസ്തിപത്രം സമർപ്പിച്ചു. കെ.സി. അബു, അഡ്വ. എം. രാജൻ, ഡോ. കെ. മൊയ്തു തുടങ്ങിയവർ സംസാരിച്ചു. പി.വി. ഗംഗാധരൻ മറുപടിപ്രസംഗം നടത്തി. എസ്.കെ. അബൂബക്കർ കോയ സ്വാഗതവും വി. മുഹമ്മദ് റാസിക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story