Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള ഹിന്ദി സാഹിത്യ...

കേരള ഹിന്ദി സാഹിത്യ മഞ്ച്​ പുരസ്​കാരദാനം നാളെ

text_fields
bookmark_border
കോഴിക്കോട്​: കേരള ഹിന്ദി സാഹിത്യ മഞ്ചിന്‍റെ രാഷ്ട്രഭാഷ പുരസ്​കാരദാനം ഏപ്രിൽ രണ്ടിന്​ കോഴിക്കോട്​ അളകാപുരി ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​വൈകീട്ട്​ നാലിന്​ നടക്കുന്ന പരിപാടിയിൽ കെ. ​ശ്രീലത, കെ.കെ. രാജൻ, രവീന്ദ്രൻ കച്ചീരി എന്നിവർക്ക്​ ചരിത്രകാരൻ ഡോ. എം.ജി.എസ്​. നാരായണൻ പുരസ്​കാരങ്ങൾ സമ്മാനിക്കും. ഗവ. ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​ റിട്ട. പ്രിൻസിപ്പൽ പ്രിയദർശൻ ലാൽ സമ്മേളനം ഉദ്​ഘാടനം ചെയ്യും. ലോവർ പ്രൈമറി മുതൽ ഹിന്ദി പഠിപ്പിക്കണമെന്നും ഹയർസെക്കൻഡറി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ രാമച്ചംകണ്ടി സുന്ദർരാജ്​, ജനറൽ സെക്രട്ടറി ഇ. പത്മനാഭ വാര്യർ, ട്രഷറർ നാരായണൻ കുട്ടി, പി. സിറാജ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story