Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ജാതിവിവേചനത്തിനെതിരെ...

'ജാതിവിവേചനത്തിനെതിരെ നവോത്ഥാന തുടർച്ച വേണം'

text_fields
bookmark_border
ജാതിവിവേചനത്തിനെതിരെ നവോത്ഥാന തുടർച്ച വേണം
cancel
പേരാമ്പ്ര: ഗവ. വെൽഫെയർ എൽ.പി സ്കൂളിനോടുള്ള ജാതിവിവേചനം പൂർണമായി ഇല്ലാതാക്കാൻ നടപടി വേണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീൻ പറഞ്ഞു. സാംബവ വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ കെ.എസ്.ടി.എമ്മിന്റെ ഇടപെടലിലൂടെ മുസ്‌ലിം വിദ്യാർഥികൾ പ്രവേശനം നേടി വിവേചനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ തുടർച്ചക്ക് പൊതുസമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.പി.എ. കബീർ അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് പ്രസിഡന്റ് എം.വി. അബ്ദുറഹിമാൻ സംസാരിച്ചു. ഭാരവാഹികൾ: ഇ.പി. അബ്ദുല്ലത്തീഫ് (പ്രസി.), സി. മുസ്തഫ (വൈ. പ്രസി.), എൻ. സുബൈദ (ജന. സെക്ര.), വി.കെ. റാഷിദ് (ജോ. സെക്ര.), കെ.കെ. മുഹമ്മദ് ഷാഫി (ട്രഷ.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story