Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ. അക്​ബർ ...

എ. അക്​ബർ ​കോഴിക്കോട് പൊലീസ്​ മേധാവി

text_fields
bookmark_border
കോഴിക്കോട്​: തൃശൂർ റേഞ്ച്​ ഡി.ഐ.ജിയായിരുന്ന എ. അക്​ബറിനെ കോഴിക്കോട്​ സിറ്റി പൊലീസ്​ കമീഷണറായി നിയമിച്ചു. കോഴിക്കോട്​ കമീഷണറും ഐ.ജിയുമായിരുന്ന എ.വി. ജോർജ്​ സർവിസിൽ നിന്ന് വിരമിച്ച ഒഴിവിലാണ്​ നിയമനം. 2005 ബാച്ച്​ കേരള കേഡർ ഐ.പി.എസ്​ ഉദ്യോഗസ്ഥനായ​ അക്​ബർ തലശ്ശേരി അഡീഷനൽ എസ്​.പിയായാണ്​ സേനയു​ടെ ഭാഗമായത്​. നെയ്യാറ്റിൻകര എ.എസ്​.പി, പൊലീസ്​ ഹെഡ്​ ക്വാർട്ടേഴ്​സ് എസ്​.പി​, ആലപ്പുഴ എസ്​.പി, കോട്ടയം എസ്​.പി, തിരുവനന്തപുരം റൂറൽ എസ്​.പി, ക്രൈംബ്രാഞ്ച്​ എസ്​.പി, വീണ്ടും ആലപ്പുഴ എസ്​.പി, ഇന്‍റലിജൻസ്​ ​സെക്യൂരിറ്റി എസ്​.പി, ഇന്‍റലിജന്‍സ്​ ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. 2004ൽ എൽഎൽ.എം ഒന്നാം റാങ്കോടെ പാസായ അക്​ബർ നിയമത്തിൽ ജെ.ആർ.എഫ്​ നേടി അഭിഭാഷകനായി പ്രാക്ടീസ്​ ​ചെയ്യവേ വിൽപന നികുതി ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നാലെയാണ്​ ഐ.പി.എസ്​ നേടുന്നത്​. സഹോദരങ്ങളായ ഷൈനയും ഷൈലയും ഐ.എ.എസുകാരാണ്​. ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അബുവിന്‍റെയും സുലേഖയുടെയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story