Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:42 AM IST Updated On
date_range 1 April 2022 5:42 AM ISTഇടവിള കൃഷി കിറ്റ് വിതരണം
text_fieldsbookmark_border
എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇടവിള കൃഷി വിത്തുകൾ വിതരണം ചെയ്തു. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ചെറുകിഴങ്ങ് തുടങ്ങിയ ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ പ്രിയങ്ക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം. ഖാലിദ്, കെ.കെ. മജീദ്, വി.പി. അഷ്റഫ്, സാജിദത്ത്, ജസ്ന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, കൃഷി ഓഫിസർ സാജിദ് അഹമ്മദ്, ഐ.സി.ഡി.എസ് ഓഫിസർ ജ്യോതിലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story