Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:42 AM IST Updated On
date_range 1 April 2022 5:42 AM ISTസ്കൂളിനെ വികസന വീഥിയിലെത്തിച്ച് ബഷീർ മാസ്റ്റർ പടിയിറങ്ങി
text_fieldsbookmark_border
നടുവണ്ണൂർ: പേരാമ്പ്ര ഉപജില്ലയിലെ രാമല്ലൂർ ഗവ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. ബഷീർ മാസ്റ്റർ 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം പടിയിറങ്ങി. പ്രദേശത്തെ പൗരാവലി വൻ സ്വീകരണമാണ് ബഷീർ മാസ്റ്റർക്ക് ഒരുക്കിയത്. പേരാമ്പ്ര നിയോജക മണ്ഡലം വികസന മിഷനിൽ ഉൾപ്പെടുത്തി 4.25 കോടി രൂപയുടെ മൂന്നുനില കെട്ടിടം സ്കൂളിന് സ്വന്തമാക്കുന്നതിൽ ബഷീർ മാഷ് നേതൃപരമായ പങ്കുവഹിച്ചു. കെട്ടിടം നിർമിക്കാൻ മതിയായ സ്ഥലമില്ല എന്ന പ്രശ്നമുയർന്നപ്പോൾ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ 18 സെന്റ് സ്ഥലവും പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് 10 സെന്റ് സ്ഥലവും ഉൾപ്പെടെ 28 സെന്റ് സ്ഥലം വാങ്ങി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമിച്ചതിൽ ബഷീർ മാസ്റ്റർ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. 2016ൽ പ്രധാനാധ്യാപകനായി ചാർജെടുത്തപ്പോൾ 46 കുട്ടികൾ മാത്രമുണ്ടായിരുന്നിടത്ത് 2022ൽ സ്ഥാനമൊഴിയുമ്പോൾ നഴ്സറി ക്ലാസുകളിലടക്കം 133 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാക്കി മാറ്റി. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടുകയും എല്ലാ കുട്ടികളും വിജയിച്ച കേരളത്തിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാവാനും സാധിച്ചു. കെ. ബഷീർ മാസ്റ്റർക്ക് യാത്രയയപ്പ് നടുവണ്ണൂർ: രാമല്ലൂർ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. ബഷീർ മാസ്റ്ററുടെ യാത്രയയപ്പ് 'സ്നേഹമഴ' പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തി. അടയാളം സപ്ലിമെന്റ് പി.എം. കുഞ്ഞിക്കണ്ണൻ പ്രകാശനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രഭാശങ്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി കൊട്ടാരക്കൽ, മെംബർ ഗീത നന്ദനം, രാമചന്ദ്രൻ ചന്ദ്രമന, ഗംഗാധരൻ മാസ്റ്റർ, ടി.എം.ബി, അമ്പാളി ശശികുമാർ, എ.കെ. ബാലൻ, യു.കെ. ശശികുമാർ, ബിമൽ ആദിത്യ, സി. രബീന എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സയീദ് എലങ്കമൽ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശശി ഗംഗോത്രി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story