Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎക്​സൈസ്​...

എക്​സൈസ്​ പ്രിവന്‍റിവ്​ ഓഫിസർ: ഉദ്യോഗാർഥികളുടെ കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ​ഹൈകോടതിയെ സമീപിച്ചതാണ് കാരണം കോഴിക്കോട്​: എക്​സൈസ്​ പ്രിവന്‍റിവ്​ ഓഫിസർ നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ്​ വർഷങ്ങളായി നീളുന്നു. 503/2012 കാറ്റഗറി നമ്പറായി അപേക്ഷ ക്ഷണിച്ച്​ റാങ്ക്​ പട്ടികയിലുൾപ്പെട്ടവരാണ്​ ഇതുവരെ നിയമനം ലഭിക്കാതെ കോടതി കയറിയിറങ്ങുന്നത്​. 2010നുശേഷം വന്ന 38 എൻ.ജെ.ഡി ഒഴിവുകൾ നികത്താൻ 2012ൽ പി.എസ്​.സി അപേക്ഷ ക്ഷണിക്കുകയും 2013ൽ പരീക്ഷ നടത്തുകയുമായിരുന്നു. തുടർന്ന്​ 2015ൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികക്ഷമത പരിശോധനയും പൂർത്തീകരിച്ചു. ഇതിനിടെ ജീവനക്കാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ്​ നിയമനം കോടതി പരിഗണനയിലായത്​. 2017ൽ കോടതിയിൽനിന്ന്​ ഉദ്യോഗാർഥികൾക്കനുകൂലമായി വിധി വന്നെങ്കിലും പിന്നീട്​ എതിർകക്ഷികളായ പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ​ഹൈകോടതിയെ സമീപിച്ചു. അഞ്ചുവർഷമായിട്ടും കേസിൽ അന്തിമവിധിയൊന്നും വരാത്തതോ​ടെ നിരവധി ഉദ്യോഗാർഥികളു​ടെ നിയമനപ്രതീക്ഷകളും ആശങ്കയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story