Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.എസ്.പി.യു ജില്ല...

കെ.എസ്.എസ്.പി.യു ജില്ല സമ്മേളനം

text_fields
bookmark_border
കെ.എസ്.എസ്.പി.യു ജില്ല സമ്മേളനം
cancel
വടകര: പെൻഷൻ കുടിശ്ശിക കാലതാമസം ഒഴിവാക്കി, വർധിപ്പിച്ച മൂന്നു ഗഡു ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ് ആശങ്ക പരിഹരിച്ച് ഉടൻ നടപ്പിൽ വരുത്തുക, റെയിൽവേ വെട്ടിക്കുറച്ച വയോജനങ്ങളുടെ ആനുകൂല്യം പുനഃസ്ഥാപിക്കുക, കത്തിനശിച്ച വടകര താലൂക്ക് ഓഫിസ് കെട്ടിടം പൈതൃക കെട്ടിടമായി പുനർനിർമിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.പി. അസ്സൈൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, കെ.പി. ഗോപിനാഥൻ, കെ.വി. രാഘവൻ മാസ്റ്റർ, പി. ചന്ദ്രൻ, എ. വേലായുധൻ, കെ.വി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ മാസികയുടെ വരിക്കാരെ ചേർത്തതിനുള്ള മാസിക അവാർഡ് വടകര ബ്ലോക്ക് കമ്മിറ്റിക്ക് എടത്തിൽ ദാമോദരൻ മാസ്റ്റർ സമ്മാനിച്ചു. ഭാരവാഹികൾ: എം.പി. അസ്സയിൻ (പ്രസി.), ദാമോദരൻ മാസ്റ്റർ ഇടത്തിൽ, കെ.വി. ജോസഫ്, പി.കെ. ദാമു മാസ്റ്റർ, കെ.പി. സൗദാമിനി (വൈസ്. പ്രസി.), കെ.പി. ഗോപിനാഥൻ (സെക്രട്ടറി.), വി.കെ. സുകുമാരൻ, അശോകൻ കൊടക്കാട്ട്, സി. അശോകൻ, ഇ.കെ. കമല ദേവി ടീച്ചർ (ജോ. സെക്ര.), വി.എൻ. കൃഷ്ണൻ മാസ്റ്റർ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story