Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണം കഴിഞ്ഞില്ല;...

ശുചീകരണം കഴിഞ്ഞില്ല; മെഡി. കോളജിൽ ശസ്​​ത്രക്രിയകൾ വൈകി

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ശസ്ത്രക്രിയകൾ വൈകി. ശുചീകരണപ്രവൃത്തികൾ തീർക്കാനാകാത്തതിനാൽ രണ്ടു മണിക്കൂർ വൈകിയാണ്​ ശസ്ത്ര​ക്രിയകൾ ആരംഭിച്ചത്​​. ദേശീയ പണിമുടക്കിനുശേഷം വന്ന ദിവസം തിയറ്റർ വൃത്തിഹീനമായിരുന്നു. പണിമുടക്കുദിവസങ്ങളിൽ വേണ്ടത്ര ശുചീകരണ ജീവനക്കാർ ഹാജരായിരുന്നില്ല. 15 ജീവനക്കാർക്ക്​ പകരം അഞ്ചുപേരാണ്​ ഡ്യൂട്ടിക്ക്​ ഹാജരായത്​. ഇവർക്ക്​ തിയറ്ററുകൾ വേണ്ടവിധം വൃത്തിയാക്കാൻ സാധിക്കാത്തതാണ്​ ബുധനാഴ്ച ശസ്​​ത്രക്രിയകൾ വൈകാൻ​ ഇടവെച്ചത്​. വാഹന ഇല്ലാത്തതിനാലാണ് ​പല ജീവനക്കാരും പണിമുടക്ക്​ ദിവസം ആശുപത്രിയിൽ എത്താതിരുന്നത്​. ബുധനാഴ്ച മുഴുവൻ ജീവനക്കാരും ഹാജരായിരുന്നെങ്കിലും രണ്ടു ദിവസങ്ങളിൽ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതിനാൽ ഇരട്ടിപ്പണിയാവുകയായിരുന്നു. തിയറ്ററുകൾ വൃത്തിയാക്കി കഴിഞ്ഞപ്പോഴേക്കും രാവിലെ 10 മണിയായി. സാധാരണ രാവിലെ എട്ടിനുതന്നെ ശസ്ത്രക്രിയകൾ ആരംഭിക്കാറുള്ളതാണ്​. ശസ്​​ത്രക്രിയകൾ തുടങ്ങാൻ വൈകിയെങ്കിലും മറ്റ്​ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ സുഗമമായി നടന്നിട്ടുണ്ടെന്ന്​ ആശുപത്രി സൂപ്രണ്ട്​ ഡോ. എം.പി. ശ്രീജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story