Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡെയറി ഫാം...

ഡെയറി ഫാം മാലിന്യത്തിനെതിരെ പഞ്ചായത്തോഫിസിനു മുന്നിൽ നിരാഹാരം

text_fields
bookmark_border
ഡെയറി ഫാം മാലിന്യത്തിനെതിരെ പഞ്ചായത്തോഫിസിനു മുന്നിൽ നിരാഹാരം
cancel
കൂരാച്ചുണ്ട് : ഗ്രാമ പഞ്ചായത്തിലെ ശങ്കരവയലിൽ പ്രവർത്തിക്കുന്ന അമ്മൂസ് ഡെയറി ഫാമിൽ നിന്നുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തോഫിസിനു മുന്നിൽ നിരാഹാര സമരം നടത്തി. ഫാമിലെ മാലിന്യം കാരണം പ്രദേശത്തെ ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫാമിന് തൊട്ടടുത്ത നാല് കുടുംബങ്ങളിലെ കിണറുകൾ മലിനമായതായി സമരസമിതി ചൂണ്ടിക്കാട്ടുന്നു. ഡെയറി ഫാം നിലവിലെ സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന് നൽകിയെങ്കിലും നാളിതുവരെ ഒരു നടപടികളും സ്വീകരിക്കാൻ പഞ്ചായത്ത് തയാറാവാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ഒരു നിയമ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന ഫാം നിലവിൽ സ്ഥിതി ചെയ്യുന്ന വയൽ പ്രദേശത്തു നിന്ന് ഉടമയുടെ തന്നെ ഉടമസ്ഥതയിലുള്ള കര പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് സമര സമിതി ആവശ്യം. സൗമിനി നാരായൺ, സീനത്ത് റസാഖ്, രാധ പ്രഭാകരൻ, നജീബ് പൂളയുള്ളതിൽ, ദാസൻ കണ്ടിയാകണ്ടി, നവീൻ പ്രഭാകരൻ, റസാഖ് കരിങ്ങാറ്റിൽ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. സമരം സി.പി.എം കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എൻ.കെ. കുഞ്ഞമ്മദ്, വിൽസൺ പാത്തിച്ചാലിൽ, ഷിബു ജോർജ് കട്ടക്കൽ, അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ, ഒ.ഡി. തോമസ് എന്നിവർ സംസാരിച്ചു. Photo: കൂരാച്ചുണ്ട് പഞ്ചായത്തോഫിസിനു മുന്നിൽ നടത്തിയ നിരാഹാര സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story