Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:41 AM IST Updated On
date_range 31 March 2022 5:41 AM ISTമടവൂർ എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം
text_fieldsbookmark_border
മടവൂർ: ഒരു വർഷം നീളുന്ന മടവൂർ എ.യു.പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളെ അനുമോദിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തിൽ സ്കൂൾ മുന്നോട്ട് വെക്കുന്ന മാസ്റ്റർ പ്ലാൻ മാനേജർ ടി.കെ. അബ്ദുറഹിമാൻ ബാഖവി, പി.ടി.എ പ്രസിഡന്റ് ടി.കെ. അബൂബക്കർ എന്നിവർ എം.കെ .രാഘവൻ എം.പിയിൽനിന്ന് ഏറ്റുവാങ്ങി. മോട്ടിവേഷൻ ക്ലാസിന് ഡയറ്റ് ലക്ചറർ കെ. അബ്ദുൽ നാസർ നേതൃത്വം നൽകി. ബുഷ്റ പൂളോട്ടുമ്മൽ, ഷൈനി തായാട്ട്, ഫെബിന അബ്ദുൽ അസീസ്, സന്തോഷ് , ഇ.എം. വാസുദേവൻ , പ്രജിന അഖിലേഷ്, ടി.കെ. സൈനുദ്ധീൻ, പി.കെ. സുലൈമാൻ, കാസിം കുന്നത്ത്, ത്രിവിക്രമൻ, വി. വിപിൻ, കെ.ടി. ഫാത്തിമ കുട്ടി, വി. ഷകീല, പി. യാസിഫ്, കെ. ഫാറൂഖ്, കെ.കെ. ഫാത്തിമ, ഹഫീഫ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് സ്വാഗതവും കെ.ടി. ഷമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story