Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:41 AM IST Updated On
date_range 31 March 2022 5:41 AM ISTവെളിമണ്ണ മഹല്ല് ലഹരിമുക്ത കാമ്പയിന് സമാപനം
text_fieldsbookmark_border
must ഓമശ്ശേരി: 'നേർവഴി നാടിന്റെ താവഴി' ശീർഷകത്തിൽ വെളിമണ്ണ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ത്രൈമാസ ലഹരിമുക്ത കാമ്പയിന് സമാപനം. സമാപന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. വടകര എസ്.പി ഒ. രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. അസി. എക്സൈസ് കമീഷണർ സുഗുണൻ സമ്മാനദാനം നിർവഹിച്ചു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കുന്ന പി.പി. അഹമ്മദ് കുട്ടി, ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റ് ആസിം വെളിമണ്ണ എന്നിവരെ മഹല്ല് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.എ. അബൂബക്കർ കുട്ടി ഹാജി അധ്യക്ഷതവഹിച്ചു. കെ. പ്രസാദ് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസർ മുഖ്യാതിഥിയായി. സമാപന സമ്മേളനത്തിൽ മഹല്ല് ഖാദി അബ്ദുല്ല മുസ്‌ലിയാർ പ്രാർഥന നടത്തി. മഹല്ല് ഖതീബ് ഫൈസൽ ഫൈസി ആമുഖ ഭാഷണം നടത്തി. വി.എം. സലീം സ്വാഗതവും എൻ. മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. ഫോട്ടോ: വെളിമണ്ണ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ത്രൈമാസ ലഹരിമുക്ത കാമ്പയിൻ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
