Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:41 AM IST Updated On
date_range 31 March 2022 5:41 AM ISTസിറാജ് മേൽപാലം തുരങ്ക പാത: ഒന്നിന് മനുഷ്യച്ചങ്ങല
text_fieldsbookmark_border
must കൊടുവള്ളി: കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കൊണ്ടു വന്ന സിറാജ് മേൽപാലം - തുരങ്കപാത പദ്ധതിക്കെതിരെ സ്ഥലം എം.എൽ.എ എം.കെ. മുനീർ നടത്തുന്ന വികസനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊടുവള്ളിയിൽ മനുഷ്യച്ചങ്ങല തീർക്കുമെന്ന് എൽ.ഡി.എഫ്. കൊടുവള്ളി നഗരസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സർക്കാറിന്റെ കാലത്തുതന്നെ പദ്ധതിയുടെ സാങ്കേതിക നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇപ്പോഴത്തെ എം.എൽ.എ യുടെയും ചില വ്യക്തികളുടെയും മുസ്‍ലിം ലീഗിന്റെയും താൽപര്യം സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കാൻ അലംഭാവം കാണിക്കുകയാണ്. സമീപനത്തിൽനിന്ന് എം.എൽ.എ പിന്മാറണം. വൈകീട്ട് അഞ്ചിന് കൊടുവള്ളി യതീംഖാന മുതൽ സിറാജ് ബൈപാസ് റോഡുവരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. കൊടുവള്ളി ഓപൺ എയർസ്റ്റേജിൽ പൊതുയോഗവും നടക്കും. പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ്, എൽ.ഡി.എഫ് നേതാക്കൾ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ഒ.പി. റഷീദ്, വി. രവീന്ദ്രൻ ,കെ. ഷറഫുദ്ദീൻ, പി.ടി.സി. ഗഫൂർ , അബ്ദുല്ല മാതോലത്ത്, പി.ടി. അസ്സയിൻകുട്ടി, ഒ.ടി. സുലൈമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story