Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി പരീക്ഷക്ക്​ ജില്ല ഒരുങ്ങി

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ ഭീഷണിക​ളൊഴിഞ്ഞ്​, രണ്ടു​ വർഷത്തെ ഇടവേളക്കുശേഷം സ്വസ്ഥമായി പരീക്ഷയെഴുതാൻ ജില്ലയിലെ പത്താം ക്ലാസ്​ വിദ്യാർഥികളും ഒരുങ്ങി. 43,743 റെഗുലർ വിദ്യാർഥികളും 60 പ്രൈവറ്റ്​ വിദ്യാർഥികളുമാണ്​ ജില്ലയിൽ പരീക്ഷയെഴുതുന്നത്​. വടകര വിദ്യാഭ്യാസ ജില്ലയിലാണ്​ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്​, 15,654. താമരശ്ശേരിയിൽ 15,423ഉം കോഴിക്കോട്​ വിദ്യാഭ്യാസ ജില്ലയിൽ 12,726ഉം പേർ പത്താം ക്ലാസ്​ പരീക്ഷക്കെത്തും. 187 കേന്ദ്രങ്ങളാണുള്ളത്​. കോഴിക്കോട്​ വിദ്യാഭ്യാസ ജില്ലയിൽ 65ഉം വടകരയിൽ 62ഉം താമരശ്ശേരിയിൽ 60ഉം കേന്ദ്രങ്ങളുണ്ട്​. ട്രഷറികളിൽ സൂക്ഷിച്ച ചോദ്യക്കടലാസുകൾ കനത്ത സുരക്ഷയോടെ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സ്കൂളുകളിലെ ലോക്കറുകളിലെത്തിക്കും. കോപ്പിയടിയും മറ്റു​ ക്രമക്കേടുകളും പിടികൂടാൻ വിവിധതലത്തിലുള്ള സംഘങ്ങൾ പരിശോധന നടത്തും. ജില്ല വിദ്യാഭ്യാസ ​ഡെപ്യൂട്ടി ഡയറക്ടർ, ഡി.ഇ.ഒ, സംസ്ഥാനതല സംഘങ്ങൾ സജീവമായുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ പരീക്ഷക്കും തുടരും. സാനി​റ്റൈസറും തെർമൽ സ്കാനറുമടക്കമുള്ള സംവിധാനങ്ങളുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story