Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതിയുടെ ആത്മഹത്യ:...

യുവതിയുടെ ആത്മഹത്യ: ഭർത്താവിനും സുഹൃത്തിനും കഠിനതടവും പിഴയും

text_fields
bookmark_border
കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും സുഹൃത്തിനും കഠിന തടവും പിഴയും. കൽപുഴായി കല്ലുരുട്ടി പുല്പറമ്പിൽ പ്രജീഷിനെയാണ്​ (36) ഏഴു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോഴിക്കോട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ്​ സെഷൻസ് ജഡ്ജ് കെ. അനിൽകുമാർ ശിക്ഷിച്ചത്​. രണ്ടാം പ്രതി സുഹൃത്ത്​ കല്ലുരുട്ടി വാപ്പാട്ട് ദിവ്യയെ (33) അഞ്ചു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2019 മേയ്​ 25ന്​ ഒന്നാം പ്രതിയുടെ കല്ലുരുട്ടിയിലെ വീട്ടിൽ കിണറ്റിൽ ചാടി ഭാര്യ നീന (28) ആത്മഹത്യ ചെയ്ത കേസിലാണ് വിധി​. ഒന്നും രണ്ടും പ്രതികളുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധത്തിൽ ഒന്നാം പ്രതി ഭാര്യ നീനയെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതികൾ ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും മരണത്തിന് പ്രേരിപ്പിക്കുകയും ചെയ്​തതിനാൽ നീന ആത്മഹത്യ ചെയ്തുവെന്നാണ്​ പ്രോസിക്യൂഷൻ കേസ്. പിഴസംഖ്യ ഒന്നാം പ്രതിയുടെയും മരിച്ച നീനയുടെയും കുട്ടികൾക്ക് നൽകണം. പിഴസംഖ്യ നൽകിയില്ലെങ്കിൽ ഒരു വർഷം അധിക തടവുകൂടി അനുഭവിക്കണം. മുക്കം പൊലീസ്​ എടുത്ത കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും രണ്ടു​ തൊണ്ടി സാധനങ്ങളും ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story