Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലേശ്വരം ബ്ലോക്കിന്...

നീലേശ്വരം ബ്ലോക്കിന് ആര്‍ദ്രകേരളം പുരസ്‌കാരം

text_fields
bookmark_border
സംസ്ഥാനത്ത് രണ്ടാം സ്ഥാനം കാസർകോട്: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാറിന്‍റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ആരോഗ്യ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ജനസേവനത്തിന് വലിയ പ്രാധാന്യം നല്‍കിയുളള ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡൻറ് മാധവന്‍ മണിയറ പറഞ്ഞു. ആര്‍ദ്ര കേരളം പുരസ്‌കാരം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ പ്രതിരോധത്തിനുള്ള അതിജീവനം പദ്ധതി, കിടപ്പിലായവര്‍ക്കുള്ള പരിചരണത്തിനായി സ്‌നേഹപഥം സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ രംഗത്ത് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിവരുന്നുണ്ട്. ഏറ്റവുമധികം ചെലവു വരുന്ന വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസിന് ഒരു പരിധി വരെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചു. അതിജീവനം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്ന പേരില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഡയാലിസിസ് യൂനിറ്റ് തുടങ്ങിയത്. ഏഴ് ബെഡുകളിലായി ഒരേസമയം ആറു പേര്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. നീലേശ്വരം ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ മാലിന്യ സംസ്‌കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ഫോട്ടോ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story