Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:29 AM IST Updated On
date_range 31 March 2022 5:29 AM ISTഅഗ്രികൾചറിസ്റ്റ് വെൽെഫയർ സഹകരണ സംഘം കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
നീലേശ്വരം: അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിനായി നിർമിച്ച പുതിയ കെട്ടിടം ഏപ്രിൽ ഒന്നിന് രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. എം. രാജഗോപാലൻ അധ്യക്ഷത വഹിക്കും. മിനി ഓഡിറ്റോറിയം മുൻ എം.പി പി. കരുണാകരൻ, കൊമേഴ്സ്യൽ കോംപ്ലക്സ് ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ, കോൺഫറൻസ് ഹാൾ മുൻ എം.എൽ.എ കെ.പി. സതീഷ് ചന്ദ്രൻ, സെയ്ഫ് ലോക്കർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും. നാലു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. കമേഴ്സ്യൽ കോംപ്ലക്‌സ്, മിനി കോൺഫറൻസ് ഹാൾ, മീറ്റിങ് ഹാൾ, പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ളവ കെട്ടിടത്തിലുണ്ട്. സംഘം പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, ഡയറക്ടർമാരായ ടി.വി. ശാന്ത, പി.വി. സതീശൻ, സി. സുരേശൻ, സെക്രട്ടറി പി.വി. ഷീജ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story