Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTഹൃദയകുമാരി സ്മാരകപുരസ്കാരം ആരിഫ അബ്ദുൽ ഗഫൂറിന് സമ്മാനിച്ചു
text_fieldsbookmark_border
വില്യാപ്പള്ളി: എഴുത്തുകാരിയും മോട്ടിവേഷനൽ പ്രസംഗകയുമായ വില്യാപ്പള്ളി സ്വദേശി ആരിഫ അബ്ദുൽ ഗഫൂറിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഫ. ഹൃദയകുമാരി സ്മാരക പുരസ്കാരം സമ്മാനിച്ചു. 'ഇതളുകളേറെയുള്ള ഒരു പൂവ്' എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ നടന്ന നവഭാവന ട്രസ്റ്റിന്റെ ഏഴാം വാർഷിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവർ ചേർന്ന് കൈമാറി. പടം.. ആരിഫ അബ്ദുൽ ഗഫൂറിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഫ. ഹൃദയകുമാരി സ്മാരകപുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
