Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTപുത്തൂരിനെ ലഹരിമുക്ത ഗ്രാമമാക്കും
text_fieldsbookmark_border
ഓമശ്ശേരി: 'പുത്തൂർ ലഹരിമുക്തഗ്രാമം' എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളുമായി നാട്ടുകാർ രംഗത്ത്. ലഹരിവിരുദ്ധ കാമ്പയിൻ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കെ.പി. സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു. കെ.പി. അലി മുസ്‌ലിയാർ, കെ. അബുഹാജി, കെ.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. കർമസമിതി കൺവീനർ മജീദ് പുത്തൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.സി. ഗഫൂർ സ്വാഗതവും കെ. ഹക്കീം അമ്പു നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ബോധവത്കരണ പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനം, കുട്ടികളുടെ രക്ഷാവലയം, ജനകീയ റെയ്ഡ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ചിത്രം. ലഹരിമുക്ത പുത്തൂർ കാമ്പയിൻ ഭാഗമായുള്ള ടേബിൾ ടോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
