Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTപണിമുടക്കിൽ വലഞ്ഞവർക്ക് ഭക്ഷണവുമായി ഹാച്ചിക്കോ ഓമശ്ശേരി
text_fieldsbookmark_border
ഓമശ്ശേരി: ദേശീയ പണിമുടക്കിൽ കടകളൊന്നും തുറക്കാത്തത് കാരണം ഭക്ഷണം കിട്ടാതെ വലഞ്ഞ ജനങ്ങൾക്കും മിണ്ടാപ്രാണികൾക്കും ഭക്ഷണവുമായി ഹാച്ചിക്കോ അനിമൽ റെസ്ക്യൂ ഓമശ്ശേരി പ്രവർത്തകർ രംഗത്തിറങ്ങി. ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി പരിസരങ്ങളിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഹാച്ചിക്കോ പൊതിച്ചോർ വിതരണം നടത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ 150 ഓളം പേർക്ക് പൊതിച്ചോറ് വിതരണം ചെയ്തു. ഗർഭിണികൾ അടക്കം നിരവധി രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങിയവർ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന സമയത്താണ് പൊതിച്ചോറ് വിതരണം ചെയ്തത്. യാത്രക്കാർക്കും ഭക്ഷണം നൽകിയിരുന്നു. തെരുവിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ മിണ്ടാപ്രാണികൾക്കും ഹാച്ചിക്കോ ഭക്ഷണം നൽകി. പ്രജീഷ്, ജംഷീർ, നൗഷാദ്, എം.വി. ആസിഫ്, രാഹുൽ കല്ലുരുട്ടി, അമൽ ചന്ദ്രൻ, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
