Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ തട്ടിത്തെറിപ്പിച്ച്​ കെ.എസ്​.ആർ.ടി.സി ബസ്​ നിർത്താതെ പോയതായി പരാതി

text_fields
bookmark_border
വെള്ളിമാടുകുന്ന്​: സ്കൂട്ടർ യാത്രികരായ വിദ്യാർഥികളെ തട്ടിത്തെറിപ്പിച്ച്​ കെ.എസ്​.ആർ.ടി.സി ബസ്​ നിർത്താതെ പോയതായി പരാതി. ചൊവ്വഴ്​ച രാത്രി ഒമ്പതേ കാലോടെ പാറോപ്പടി ബസ്​ സ്​റ്റോപ്പിനുസമീപമാണ്​ സംഭവം. പതിനാറുകാരായ കുട്ടികൾ സഞ്ചരിച്ച ഇലക്​ട്രിക്​ സ്കൂട്ടറിൽ കെ.എൽ 15 എ 1746 കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു. നിർത്താതെ പോയ ബസ്, അപകടം കണ്ട പിന്നിലുണ്ടായിരുന്ന കാർ പിന്തുടരുകയും മലാപ്പറമ്പിൽവെച്ച്​ ക്രോസ്​ ചെയ്ത്​ നിർത്തി വിവരം പറയുകയുമായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പരാതി കേൾക്കാനോ ഡ്രൈവറെ പരിശോധനക്ക്​ വിധേയമാക്കാനോ ശ്രമിച്ചില്ലെന്ന്​ പരിക്കേറ്റ കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടികൾ ആശുപത്രിയിൽ ചികിത്സതേടി. പരാതി ലഭിച്ചാൽ അന്വേഷിച്ച്​ നടപടികൾ സ്വീകരിക്കുമെന്ന് ​ചേവായൂർ​ പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story