Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTസിൽവർ ലൈൻ കൊണ്ടുവരുന്നത് സാമ്പത്തിക ചൂഷണത്തിന് -സി.ആർ. നീലകണ്ഠൻ
text_fieldsbookmark_border
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയെന്ന പേരിൽ പുതിയ റെയിൽ കൊണ്ടുവരുന്നത് സാമ്പത്തിക ചൂഷണം നടത്തി രാജ്യത്തെ കൊള്ളയടിക്കുന്നതിനാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. പ്രകൃതിയും സമ്പത്തും ചൂഷണം ചെയ്തും ആയിരങ്ങളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തി രാജ്യത്തിന് ആവശ്യമില്ലാത്ത പദ്ധതി അടിച്ചേല്പിക്കുന്നവരുടെ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന പദ്ധതിയായി കെ-റെയിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിനെതിരെ വെസ്റ്റ് കല്ലായിയിൽ സംഘടിപ്പിച്ച ജനകീയ കുടുംബ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ. കെ -റെയിലിന്‍റെ പേരിൽ ഒരു മുന്നറിയിപ്പും നൽകാതെ വീടുകളിൽ അതിക്രമിച്ചുകയറി കുറ്റി സ്ഥാപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ. മൊയ്തീൻ കോയ, പി. ഉഷാദേവി, എസ്.കെ. അബൂബക്കർ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഫൈസൽ പള്ളിക്കണ്ടി, ഒ. മമ്മുദു, വി. റാസിക്, എം.പി. സനോവർ, പ്രശാന്ത് കളത്തിങ്ങൽ, തെൽഹത്ത് വെള്ളയിൽ, ബ്രസീലിയ ശംസുദ്ദീൻ, സി. അബ്ദുറഹിമാൻ, പി. മമ്മത് കോയ എന്നിവർ സംസാരിച്ചു. ഇ.പി. അഷ്റഫ് സ്വാഗതവും ഇ.പി. ജാഫർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story