Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTസ്വർണ മാലയും മൊബൈല്‍ ഫോണും പിടിച്ചുപറിച്ചവർ അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ സ്വർണമാലയും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മാനാഞ്ചിറ ക്രൗണ്‍ തിയറ്ററിനു സമീപം റെയിൽ പാളത്തിൽനിന്ന് കുരുവട്ടൂർ സ്വദേശിയുടെ മൂന്നു പവന്‍ സ്വർണമാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടിച്ചു പറിച്ച വെള്ളിപറമ്പ് സ്വദേശി ജിമ്നസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം പള്ളിക്കുസമീപം വാടകക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് (അജു -26) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. മാർച്ച് 15നാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന കുരുവട്ടൂര്‍ സ്വദേശിയെയാണ് പ്രതികള്‍ ആക്രമിച്ച് മാലയും ഫോണും പിടിച്ചുപറിച്ചത്. കേസെടുത്ത പൊലീസ് പരാതിക്കാരനിൽ നിന്ന് പ്രതികളുടെ അടയാള വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾക്കെതിരെ കോഴിക്കോട് നഗരത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ നിരവധിയിടങ്ങളിൽ കേസുണ്ട്. എസ്.ഐമാരായ എ.പി. അനൂപ്, വി.വി. അബ്ദുൽ സലീം, എ.എസ്.ഐ ബൈജുനാഥ്, സീനിയര്‍ സിവിൽ പൊലീസ് ഓഫിസർമാരായ എ. രമേശ്, സജേഷ് കുമാര്‍, സിവിൽ പൊലീസ് ഓഫിസർ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story