Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTകക്കട്ടിയിൽ ലീഗ്-എസ്.ഡി.പി.ഐ സംഘർഷം: അഞ്ചു പേർക്ക് പരിക്ക്
text_fieldsbookmark_border
വടകര: പുതുപ്പണം കക്കട്ടിയിൽ ലീഗ്-എസ്.ഡി.പി.ഐ സംഘർഷം അഞ്ചു പേർക്ക് പരിക്ക്. കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ പരിക്കേറ്റ അഞ്ചു പേർ വടകരയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. മുസ്‍ലിം ലീഗ് പ്രവർത്തകരായ റമീസ് താഴെ ചടവത്ത്, ഷഹീൻ അൽ നജാത്ത്, മഹ്ഷൂക് തമ്പുരാൻ കണ്ടി,എസ്.ഡി.പി.ഐ പ്രവർത്തകരായ തിരുവോത്ത് ഹാഫിഷ്,തിരുവോത്ത് റിൻഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. കക്കട്ടിയിൽ സ്ഥാപിച്ച മുസ്‍ലിം ലീഗ് കൊടിമരം പിഴുതെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വാക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 നും ഉച്ചക്ക് 2.30നു സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.വടകര പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story