Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:42 AM IST Updated On
date_range 30 March 2022 5:42 AM ISTവിരമിക്കുന്നവർക്ക് യാത്രയയപ്പ്
text_fieldsbookmark_border
കൂളിമാട്: മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന പി.എ. അബുൽ കലാം ആസാദ്, വെളുത്തോടുത്ത് അബ്ദുല്ല, ജല അതോറിറ്റിയിൽനിന്ന് വിരമിക്കുന്ന ഇ.എം.സി. മൊയ്തീൻ എന്നിവർക്ക് കൂളിമാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഡി.സി.സി ജന. സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. ബൂത്ത് പ്രസിഡന്റ് അബ്ദുല്ല മനൊടുകയിൽ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി.കെ. വേലായുധൻ, ടി.വി. ഷാഫി, പഞ്ചായത്തംഗം കെ.എ. റഫീഖ്, ഡി.സി.സി അംഗം കെ.സി. ഇസ്മാലുട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫഹദ് പാഴൂർ, കണ്ടിയിൽ സുലൈമാൻ മൗലവി, ടി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
