Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM IST'കെ-റെയിൽ പ്രതിരോധ സമിതിയിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല'
text_fieldsbookmark_border
ചേമഞ്ചേരി: കെ-റെയിൽ സമരസമിതി നേതാവ് ടി. ടി. ഇസ്മായിലിനെതിരെയുള്ള കുപ്രചാരണവും സൈബർ ആക്രമണവും വിലപ്പോവില്ലെന്ന് വെങ്ങളം കെ-റെയിൽ ജനകീയ പ്രതിരോധസമിതി പ്രവർത്തക സമിതി യോഗം വ്യക്തമാക്കി. കെ-റെയിലിനെതിരെ ബി.ജെ.പി നടത്തിയ പദയാത്രയിൽ കാട്ടില പീടികയിൽ നടന്ന പൊതുപരിപാടിയിൽ കെ-റെയിൽ വിരുദ്ധ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ടി. ടി. ഇസ്മായിൽ അഭിവാദ്യമർപ്പിച്ചതാണ് സൈബർ ആക്രമണത്തിനു കാരണം. സിൽവർ ലൈൻ പദ്ധതിക്കെതിരെ ആരംഭിച്ച സമരം രണ്ടു വർഷത്തോടടുക്കുമ്പോൾ സമരസമിതിയിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം ശ്രമം വിലപ്പോവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. സമിതി ജനറൽ കൺവീനർ കെ മൂസക്കോയ അധ്യക്ഷത വഹിച്ചു. ടി. ടി. ഇസ്മായിൽ,സുനീഷ് കീഴാരി, മുസ്തഫ ഒലിവ്, നസീർ ന്യൂജല്ല, സംവരണൻ , പ്രവീൺ ചെറുവത്ത്, ശ്രീജ കണ്ടിയിൽ, ഫാറൂക്ക് കമ്പായത്തിൽ, എ.സി. രാംദാസ്, കെ. എം. ദിനേശൻ, അനിലേഷ്, ഉഷേ മേലേടത്ത്, ചോയിക്കുട്ടി, ഉസ്സൻ സഫലം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story