Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ-റെയില്‍ വിരുദ്ധ...

കെ-റെയില്‍ വിരുദ്ധ സമരം: ഡി.സി.സി ലോങ് മാര്‍ച്ച് നാളെ

text_fields
bookmark_border
കോഴിക്കോട്: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ കെ-റെയിലിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള ലോങ് മാര്‍ച്ച് വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലിന് ചേമഞ്ചേരിയിലെ ക്വിറ്റിന്ത്യ സ്മാരകസ്തൂപത്തിനടുത്തുനിന്ന് ആരംഭിച്ച് കെ-റെയില്‍ വിരുദ്ധ പോരാട്ടവേദിയായ കാട്ടിലപീടികയിലെ സമരപ്പന്തലിൽ സമാപിക്കും. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീൺകുമാർ നയിക്കുന്ന മാര്‍ച്ച് ചേമഞ്ചേരിയില്‍ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ ടി. സിദ്ദീഖ് എം.എല്‍.എ ഫ്ലാഗ്ഓഫ് ചെയ്യും. മാര്‍ച്ചിന്‍റെ സമാപനസമ്മേളനം കാട്ടിലപീടികയില്‍ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story