Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:40 AM IST Updated On
date_range 30 March 2022 5:40 AM ISTഇടത് സർവിസ് സംഘടനകൾക്ക് ഇരട്ടത്താപ്പ് നയം -സെറ്റോ
text_fieldsbookmark_border
ബേപ്പൂർ: സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നു കാട്ടാതെ ഇടത് സർവിസ് സംഘടനകൾ നടത്തുന്ന സമരം അപഹാസ്യമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ചും വൈകിപ്പിച്ചും ദ്രോഹിക്കുന്ന ഇടത് സർക്കാറിനെതിരെ ഒന്നും ഉരിയാടാതെ പണിമുടക്കുന്നത് ഇരട്ടത്താപ്പ് നയമാണ്. പണിമുടക്കിയ അധ്യാപകരും ജീവനക്കാരും ബേപ്പൂരിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സെറ്റോ കോഴിക്കോട് താലൂക്ക് ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
