Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂർ-ഗൾഫ്​ റൂട്ടിൽ...

കണ്ണൂർ-ഗൾഫ്​ റൂട്ടിൽ ടിക്കറ്റിന്​ മൂന്നിരട്ടി വർധന

text_fields
bookmark_border
പഴയങ്ങാടി: കണ്ണൂരിൽനിന്ന് യു.എ.ഇ, ഖത്തർ ഗൾഫ് റൂട്ടുകളിൽ യാത്രനിരക്ക് വർധിപ്പിച്ചതും വിമാനങ്ങൾ റദ്ദ് ചെയ്തതും യാത്രക്കാർക്ക് ഇരുട്ടടിയായി. ഏപ്രിൽ ഒന്നു മുതൽ രണ്ടാം വാരം അവസാനം വരെ കണ്ണൂരിൽനിന്നു ദുബൈയിലേക്ക് ഗോ ഫസ്റ്റ് എയർലൈൻ ടിക്കറ്റിന്​ 17,411 മുതൽ 34036 രൂപ വരെയാണ് നിരക്ക്. ഈ മാസം 31ന് കണ്ണൂരിൽനിന്ന് ദുബൈയിലേക്ക്‌ 43536 രൂപ നൽകണം. കണ്ണൂർ-ഷാർജ റൂട്ടിൽ 31ന് എയർ ഇന്ത്യ എക്സ്പ്രസിനു 36025 രൂപയും ഏപ്രിൽ ഒന്നു മുതൽ 14 വരെ 17545 മുതൽ 32350 രൂപ വരെയുമാണ് നിരക്ക്. കണ്ണൂർ-അബൂദബി റൂട്ടിൽ ഗോ ഫസ്റ്റിന് ഏപ്രിൽ ഒന്നിന്​ ശേഷം പറക്കണമെങ്കിൽ 16180 രൂപ മുതൽ 40000 വരെ നൽകണം. ദോഹയിലേക്ക് ഈ കാലയളവിൽ 24000 രൂപ മുതൽ 31049 രൂപ വരെ നിരക്ക് ഈടാക്കുന്നുണ്ട്. 26 മുതൽ കണ്ണൂരിൽനിന്ന് ഗൾഫ് റൂട്ടിലേക്കുള്ള വിമാന സർവിസുകൾ പലതും റദ്ദാക്കിയതിന്​ പിന്നാലെയാണ്​ അവശേഷിക്കുന്ന സർവിസുകൾക്ക് യാത്രനിരക്ക് മൂന്നും നാലും ഇരട്ടി വർധിപ്പിച്ചത്. കുറഞ്ഞ നിരക്കിൽ കണ്ണൂരിൽനിന്നു ദുബൈ, ഷാർജ, അബൂദബി റൂട്ടുകളിൽ നേരത്തെ ടിക്കറ്റെടുത്ത നൂറുകണക്കിനു യാത്രക്കാർ സർവിസ് റദ്ദ് ചെയ്തതതോടെ ദുരിതത്തിലായി. കോവിഡ് വ്യാപനത്തെ തുടർന്ന് ഷെഡ്യൂൾഡ് വിമാനങ്ങൾ നിർത്തലാക്കിയാണ് വന്ദേ ഭാരത് സർവിസിൽ ഉൾപ്പെടുത്തി ഗൾഫ് റൂട്ടിലേക്ക് വിമാനങ്ങൾ പറന്നിരുന്നത്. എന്നാൽ, 26 മുതൽ വന്ദേ ഭാരത് സർവിസ് നിർത്തലാക്കി ഷെഡ്യൂൾഡ് വിമാനങ്ങൾ പുനരാരംഭിച്ചു. വന്ദേ ഭാരത് സർവിസ് നിർത്തലാക്കിയതോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിൽനിന്ന് ഷെഡ്യൂൾഡ് വിമാനങ്ങൾ ആവശ്യത്തിനനുസരിച്ച് സർവിസ് വർധിപ്പിച്ചിട്ടുണ്ട്​. എന്നാൽ, കണ്ണൂരിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ചുള്ള ഷെഡ്യൂൾ സർവിസുകൾ ഏർപ്പെടുത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story