Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:37 AM IST Updated On
date_range 30 March 2022 5:37 AM ISTപാനൂരിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
text_fieldsbookmark_border
പാനൂർ: പാനൂർ ചെണ്ടയാട് നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പ്രദേശത്തെ കലുങ്കിനിടയിൽ പ്ലാസ്റ്റിക് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. വെടിമരുന്നുൾപ്പെടെ സാധനങ്ങളും കണ്ടെത്തി. നാട്ടുകാർ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പാനൂർ എസ്.എച്ച്.ഒ എം.പി. ആസാദും സംഘവും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ഇവ അടുത്തകാലത്ത് നിർമിച്ചവയാണെന്ന് പൊലീസ് പറഞ്ഞു. ബോംബുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ പൊലീസ് പ്രദേശത്ത് വ്യാപകതിരച്ചിൽ നടത്തി. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ നടന്ന പരിശോധനയിൽ കൂടുതലൊന്നും കണ്ടെത്താനായില്ല. മേഖലയിൽ അടുത്തൊന്നും കാര്യമായ സംഘർഷങ്ങൾ നടന്നില്ലെങ്കിലും ചില പാർട്ടി കേന്ദ്രങ്ങളിൽ ബോംബ് നിർമാണം തുടരുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story