Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:36 AM IST Updated On
date_range 30 March 2022 5:36 AM ISTഎസ്.ഡി.പി.ഐയുടേത് രാഷ്ട്രീയ ഫാഷിസം
text_fieldsbookmark_border
വടകര: പുതുപ്പണം കറുകയിൽ മുസ്‍ലിം ലീഗിന്റെ കൊടിമരം ഇരുട്ടിന്റെ മറവിൽ നശിപ്പിക്കുകയും മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ ആക്രമിക്കുകയും വീട്ടിൽ കയറി വധഭീഷണി മുഴക്കുകയും ചെയ്ത എസ്.ഡി.പി.ഐയുടെത് രാഷ്ടീയ ഫാഷിസമാണെന്ന് വടകര മുനിസിപ്പൽ മുസ്‍ലിം യൂത്ത് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. കറുകയിൽ ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയും സമാധാനപരമായി ജീവിക്കുന്ന ഈ പ്രദേശം സംഘർഷ ഭൂമിയാക്കി മാറ്റി എസ്.ഡി.പി.ഐ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. സമാധാനകാംക്ഷികളായ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ ഫാഷിസത്തെ പ്രതിരോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് ആർ. സിറാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഭാരവാഹികളായ കെ.കെ. സഫീർ, കെ. അക്ബർ, ഫൈസൽ സുന്നത്ത്, അഷ്‌റഫ് പണിക്കോട്ടി, കെ. അനസ്, അജിനാസ് പുതിയോട്ടിൽ, ഇമ്രാൻ ജമീല, ഷഫീദ് മാക്കൂൽ, മുനീർ സേവന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story