Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:36 AM IST Updated On
date_range 30 March 2022 5:36 AM ISTചിത്ര പ്രദർശനം ശ്രദ്ധേയമായി
text_fieldsbookmark_border
വടകര: ചിത്രകാരൻ എം. ശ്രീനാഥ് മാക്കൂലിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമായി. ഒ.വി. വിജയൻ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ജീവസ്സുറ്റ ചിത്രങ്ങൾ പ്രദർശനത്തിൽ ശ്രദ്ധിക്കപ്പെട്ടു. ജനത ലൈബ്രറിയാണ് ചിത്രപ്രദർശനം ഒരുക്കിയത്. ഏപ്രിൽ അഞ്ചുവരെയാണ് പ്രദർശനം. കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജി ടെക്നിക്കൽ സൂപ്രണ്ടാണ് ശ്രീനാഥ്. നാട്ടുവർണങ്ങൾ എന്ന പേരിലുള്ള ചിത്രപ്രദർശനം കെ. പി. കുഞ്ഞമ്മദ് കുട്ടി എം.എൽ. എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി.ഡി മനോജ് മണിയൂർ അധ്യക്ഷത വഹിച്ചു. അഭിലാഷ് തിരുവോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.പി. ബൈജു, എ. അശോകൻ, അഡ്വ. ഇ.പി. ബിജു തുടങ്ങിയവർ സംസാരിച്ചു. ടി.വി. ചന്ദ്രശേഖരൻ സ്വാഗതവും പി. കെ. ശ്രീധരൻ നന്ദിയും പറഞ്ഞു. ചിത്രം ശ്രീനാഥ് മാക്കൂലിന്റെ ചിത്രപ്രദർശനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
