Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂനൂർ പുഴ ഇനി...

പൂനൂർ പുഴ ഇനി തെളിനീരായൊഴുകും; പദ്ധതി അവസാന ഘട്ടത്തിൽ

text_fields
bookmark_border
കുന്ദമംഗലം: പൂനൂർ പുഴയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും പുഴയിൽ അടിഞ്ഞുകൂടിയ മരത്തടികളും നീക്കംചെയ്യുന്ന പദ്ധതി അവസാന ഘട്ടത്തിൽ. ജില്ല പഞ്ചായത്തിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം നടക്കുന്നത്. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളായ 1.4 കോടി രൂപ ചെലവഴിച്ചാണ് പുഴയുടെ തുടക്കമായ കട്ടിപ്പാറ പഞ്ചായത്ത് മുതൽ നഗരത്തിലും കക്കോടി പഞ്ചായത്തുവരെയുളള ഭാഗങ്ങളിലും നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ പുഴ മണ്ണടിഞ്ഞ് കൂടുതൽ നിരന്നുപോയ പന്തീർപാടം അടക്കമുള്ള ഭാഗങ്ങളിൽ 1.3 കോടി രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മണ്ണൊലിപ്പ് തടയുന്നതിനും പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് താളിക്കുണ്ട്, പണ്ടാരപ്പറമ്പ്, പാറക്കടവ് ഭാഗങ്ങൾ. പുഴയോരത്തെ ഈ ഭാഗങ്ങളിലെ ഒട്ടനവധി കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത് പൂനൂർ പുഴയാണ്. ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കാലങ്ങളായി പ്ലാസ്റ്റിക് വസ്തുക്കളും പായലും ചളിയും മാലിന്യങ്ങളും കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ട പൂനൂർ പുഴയിൽ അധികൃതരുടെ ഇടപെടൽ നാട്ടുകാർക്ക് ഏറെ ആശ്വാസകരമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story