Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
വടകര: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ജില്ല 30ാം വാർഷികസമ്മേളനം വ്യാഴാഴ്ച വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മുനിസിപ്പൽ ടൗൺഹാളിലെ പി.കെ. ഗോപാലൻ മാസ്റ്റർ നഗറിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് തുടക്കംകുറിച്ച് രാവിലെ ഒമ്പതിന് നഗരിയിൽ പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാരേഖ അവതരിപ്പിക്കും. മാസിക അവാർഡ് ദാനം, പ്രമേയങ്ങൾ, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയും നടക്കും. 21 ബ്ലോക്കുകളിൽനിന്നായി തെരഞ്ഞെടുത്ത 710 കൗൺസിലർമാർ സമ്മേളനത്തിൽ പങ്കെടുക്കും. കൈത്താങ്ങ് പെൻഷൻ പദ്ധതിയിൽ 220 പേർക്ക് പെൻഷനും ഗുരുതര രോഗത്തിന് ഇരയായി ദുരിതമനുഭവിക്കുന്നവർക്ക് 10,000 രൂപ വരെ ധനസഹായം നൽകിവരുന്നതായി ഭാരവാഹികൾ പറഞ്ഞു. വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും യൂനിയൻ സംഭാവന നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല ജോ. സെക്രട്ടറി കെ.പി. ഗോപിനാഥൻ, ടി. രവി, കെ.വി. ശശിധരൻ, എ.കെ. ബാലൻ, എൻ.കെ. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story