Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:30 AM IST Updated On
date_range 30 March 2022 5:30 AM ISTസ്കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ച് ഇ.വി. അബ്ബാസ് മാസ്റ്റർ പടിയിറങ്ങുന്നു സ്കൂളിന് ഒരു ലക്ഷം രൂപയുടെ സൗണ്ട് സിസ്റ്റം സമ്മാനിച്ച് ഇ.വി. അബ്ബാസ് മാസ്റ്റർ പടിയിറങ്ങുന്നു.
text_fieldsbookmark_border
പൂനൂർ: മൂന്നു പതിറ്റാണ്ട് കാലം അധ്യാപനരംഗത്ത് നിറഞ്ഞുനിന്ന പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകൻ പൂനൂർ ഏഴുവളപ്പിൽ ഇ.വി. അബ്ബാസ് മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കുന്നു. സ്കൂളിലെ പുതിയ ബ്ലോക്കിലുള്ള 15 ക്ലാസ് മുറികളിലേക്കും അസംബ്ലിയിലേക്കും ആവശ്യമായ ഒരു ലക്ഷം രൂപയുടെ സൗണ്ട് സിസ്റ്റവും വൈറ്റ് ബോർഡുകളും സമ്മാനിച്ചാണ് സ്കൂളിന്റെ പടിയിറങ്ങുന്നത്. ഈ സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ഇതേ സ്കൂളിൽതന്നെ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്യുന്ന അപൂർവത കൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അറബി ഭാഷയിൽ സ്വന്തം രചനകൾകൊണ്ട് വിദ്യാർഥികളെ പരിശീലിപ്പിക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിൽ അദ്ദേഹത്തിന്റെ രചനയിലും പരിശീലനത്തിലും പ്രാവീണ്യം നേടിയ വിവിധ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 1992ലാണ് വയനാട് തേറ്റമല സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കുറ്റ്യാടി, കൊയിലാണ്ടി എന്നീ സർക്കാർ ഹയർസെക്കൻഡറിയിലും ജോലി ചെയ്തിട്ടുണ്ട്. 22 വർഷമായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. പൂനൂർ ജി.എം.യു.പി സ്കൂൾ അധ്യാപിക ശഹർബാനുമാണ് ഭാര്യ. മക്കൾ: സഫ അബ്ബാസ്, ഹുദ അബ്ബാസ് (അധ്യാപിക, എം.ജെ. അക്കാദമി), നഫ്ൽ ബിൻ അബ്ബാസ്, സനാ ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story