Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട പഞ്ചായത്ത്...

നന്മണ്ട പഞ്ചായത്ത് ബജറ്റ്: കുടിവെള്ളം, പാർപ്പിടം, ശുചിത്വം എന്നിവക്ക് മുൻഗണന

text_fields
bookmark_border
നന്മണ്ട: ഗ്രാമപഞ്ചായത്ത് 2022, 23 വർഷത്തേക്ക് 35.47 കോടി വരവും 34.34 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. രാജൻ മാസ്റ്റർ അവതരിപ്പിച്ചു. കുടിവെള്ളം, പാർപ്പിടം, ശുചിത്വം, ആരോഗ്യം, കലാകായിക, യുവജനക്ഷേമം, വനിതക്ഷേമം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകൾക്ക് മുൻഗണന നൽകുന്നതാണ് ബജറ്റ്. ജല ജീവൻ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കും. അതോടൊപ്പം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളപദ്ധതികൾ പൂർത്തിയാക്കും. ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനനിർമാണത്തിന് അഞ്ച് കോടി 20 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 17.50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ, ഉല്പാദനമേഖലയിൽ കൃഷി, മൃഗസംരക്ഷണ പദ്ധതികൾക്കായി 1,11,60,000 രൂപയും അംഗൻവാടി പോഷകാഹാരം ഉൾപ്പെടെ വനിത ശിശുവികസന പദ്ധതികൾക്കായി 64,50,000 രൂപയും വകയിരുത്തിയിട്ടുണ്ട്. സ്പോർട്സ്, യുവജനക്ഷേമ -കലാപ്രവർത്തനങ്ങൾക്ക് 13 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ബഡ്‌സ് റിഹാബിലിറ്റേഷൻ കെട്ടിടനിർമാണം പൂർത്തീകരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽപെട്ട മുഴുവൻ തൊഴിലാളികൾക്കും നൂറ് തൊഴിൽദിനങ്ങൾ ഉറപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story